Section

malabari-logo-mobile

മര്‍ക്കസ് നോളേജ് സിറ്റിയുടെ പെണ്‍കവികളില്ലാത്ത മീം കവിയരങ്ങ് വിവാദമാകുന്നു; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

HIGHLIGHTS : കോഴിക്കോട് : മര്‍ക്കസ് നോളേജ് സിറ്റിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മീം കവിയരങ്ങിലെ പെണ്‍കവികളുടെ അസാനിധ്യത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കട...

കോഴിക്കോട് : മര്‍ക്കസ് നോളേജ് സിറ്റിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മീം കവിയരങ്ങിലെ പെണ്‍കവികളുടെ അസാനിധ്യത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം.

ഒക്ടോബര്‍ 22,23 തിയ്യതികളില്‍ മര്‍ക്കസ് നോളേജ് സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്. കേരളത്തിലെ
പ്രമുഖരായ 30 കവികളുടെ ചിത്രമടങ്ങിയ പോസ്റ്റാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ പോസ്റ്ററില്‍ ഒരു വനിത പോലുമില്ലെന്നതാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പരിപാടിയില്‍ നൂറ് യുവകവികള്‍ നൂറ് കവിതകള്‍ അവതരിപ്പിക്കുമെന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്.

sameeksha-malabarinews

പുറത്തിറക്കിയ പോസ്റ്ററില്‍ പ്രമുഖകവികളായ സച്ചിദാനന്ദന്‍, കെപി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, റഫീഖ അഹമ്മദ്, പികെ ഗോപി, കുഴൂര്‍ വില്‍സണ്‍, വീരാന്‍കുട്ടി തുടങ്ങി മുപ്പതുപേരുടെ ചിത്രങ്ങളാണ് ഉള്ളത്.

വനിതകളുടെ സാനിധ്യമില്ലാതെ നടക്കുന്ന കവിയരങ്ങിനെതിരെ സാസ്‌കാരിക പ്രവര്‍ത്തകരും ഏഴുത്തുകാരും രംഗത്ത് വന്നു.
നൂറ്റൊന്നാമത് ദുശ്ശളയുണ്ടായിരുന്നു..
അതിന്?
താരാട്ടും ദേവസ്തുതികളുമായി വീട്ടിലിരിക്ക് പെണ്ണുങ്ങളേ.. എന്ന് പോസ്റ്ററിന താഴെ എഴുത്തുകാരി മൈന ഉമൈബാന്‍ കുറിക്കുന്നു.

ലിംഗസമത്വത്തെ കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പുരോഗമന ചിന്തയെ കുറിച്ചുമൊക്ക കവിത ചൊല്ലുന്ന മഹാ കവികളാണ് കേട്ടോ എന്ന് പ്രശാന്ത് പ്രഭാ ശാര്‍ങാധരന്‍ കുറിക്കുന്നു.

ഈ നൂറ് കവി പുരുഷന്‍മാരില്‍ തലയ്ക്കു വെളിവുള്ളവരുണ്ടെങ്കില്‍ ജനാധിപത്യത്തെ കൊഞ്ഞണം കുത്തുന്ന ഈ പരിപാടിയില്‍ നിന്ന് പിന്മാറും എന്ന് കരുതുന്നുവെന്നാണ് നസീറ സനീറ മാങ്കുളത്തിന്റെ പോസ്റ്റ്.

എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഹക്കീം അസ്ഹരിുയെ നിയന്ത്രണത്തിലുള്ള പുതുപ്പാടി നോളേജ് സിറ്റിയില്‍ നടന്ന ആഗോള കാലാവസ്ഥ സമ്മേളനത്തില്‍ വേദിയില്‍ വനിതകള്‍ ഉണ്ടായ സംഭവത്തില്‍ എപി വിഭാഗം സമസ്ത സംഘാടകരോടെ വിശദീകരണം തേടിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!