ടി 20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി

HIGHLIGHTS : Sanju Samson century against South Africa in T20

ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി 20യില്‍ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 50 പന്തില്‍ 10 സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം 107 റണ്‍സാണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് ടി 20കളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി സഞ്ജു. ദക്ഷിണാഫ്രിക്കകയുടെ സ്പിന്‍, പേസ് ബൗളര്‍മാര്‍ക്ക് സജ്ജു കനത്ത പ്രഹരമേല്‍പ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് പടുത്തുയര്‍ത്തി.

ഇന്ത്യയുടെ തുടക്കം മികച്ചതല്ലായിരുന്നു. 24 റണ്‍സ് ആവുമ്പോഴേക്കും ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് സഞ്ജു-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് സ്‌കോറിംഗ് ഉയര്‍ത്തി. പവര്‍പ്ലെയില്‍ 56 റണ്‍സ് നേടിയ ഇന്ത്യ 10.2 ഓവറില്‍ 100 കടന്നു. 21 റണ്‍സുമായി സൂര്യകുമാര്‍ മടങ്ങിയെങ്കിലും സഞ്ജു സാംസണ്‍ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ റണ്‍സ് പ്രവഹിച്ചു. തിലക് വര്‍മയുമായി ചേര്‍ന്ന് 22 പന്തില്‍ 50 റണ്‍സ് നേടി. 13.3 ഓവറില്‍ ഇന്ത്യ 150 മറികടന്നു. 18 പന്തില്‍ 33 റണ്‍സെടുത്ത് തിലക് മടങ്ങി. തൊട്ടുപിന്നാലെ സഞ്ജു 107 റണ്‍സ് കരസ്ഥമാക്കി.

sameeksha-malabarinews

അവസാന നാല് ഓവറില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ റണ്‍സ് കണ്ടെത്താനായില്ല. ഹാര്‍ദിക് പാണ്ഡ്യ(2), റിങ്കു സിങ്(11), അക്‌സര്‍ പട്ടേല്‍(7) എന്നിവര്‍ വേഗത്തില്‍ മടങ്ങി. മാര്‍ക്കോ ജാന്‍സെന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് 4 റണ്‍സ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കക്കായി ജെറാഡ് കൊയെറ്റ്‌സെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!