ഈഗോ മാറ്റിവെക്കണം, ‘അമ്മ’യെ തിരിച്ചെത്തിക്കാന്‍ വിട്ടുവീഴ്ചകള്‍ വേണം; കുഞ്ചാക്കോ ബോബന്‍

HIGHLIGHTS : Ego must be set aside, compromises must be made to get 'Mother' back; Kunchaco Boban

ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് അമ്മയെ തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും ഉണ്ടാകണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ തെളിക്കേണ്ട ബാധ്യത കുറ്റാരോപിതര്‍ക്കുണ്ട്. ഒരു അടിസ്ഥാനവുമില്ലാതെ ആര്‍ക്കും എന്തും വിളിച്ചു പറയാം. എന്നാല്‍ തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെയും ബാധിക്കും. എന്നാല്‍ കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുക എന്നതാണ് ശരിയായ നടപടിയെന്നും കുഞ്ചാക്കോ ബോബന്‍ ഒരു യൂട്യൂബ് ചാനലിന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുറേനാള്‍ മുമ്പ് നടന്നത് ഇപ്പോള്‍ പറയുന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ലെന്നും താരം പറഞ്ഞു. അമ്മയുമായി ചില കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനപൂര്‍വമായി സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടോ മാറിനിന്നിട്ടോ ഇല്ല. അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഉണ്ടാകുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

sameeksha-malabarinews

ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് തുറന്നു സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അതില്‍ മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലെ നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാവണമെന്നില്ല. പൃഥിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്ലൊരു ഓപ്ഷനാണെന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!