കോഴിക്കോട് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

HIGHLIGHTS : In Kozhikode, six job security workers were injured by lightning

കോഴിക്കോട്: കോഴിക്കോട് കായണ്ണയില്‍ ഇടിമിന്നലേറ്റ് ആറ് പേര്‍ക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.

തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ ആശുപത്രികളിലെത്തിച്ചത്.

sameeksha-malabarinews

കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!