HIGHLIGHTS : Sanjeev Khanna was sworn in as the Chief Justice of the Supreme Court
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബര്‍ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.
2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു.
1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന 2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായത്. ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്തു.