നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Organized eye examination cataract camp

കടലുണ്ടി : ഫിനിക്‌സ് വട്ടപ്പറമ്പും ഡോ:അഗര്‍വാള്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിനിക്‌സ് പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി. പഞ്ചായത്തംഗം സി എം സതീദേവി, എന്‍ പ്രജീഷ് കുമാര്‍, ശ്രീജിത്ത് ചാലിയം, അഗര്‍വാള്‍ ഹോസ്പിറ്റല്‍ പ്രതിനിധി ജി ആര്‍ റ്റാഷിന്‍, സ്വാഗത സംഘം കണ്‍വീനര്‍ എന്‍ സി ജമാല്‍, കെ വി നൗഫല്‍, കെ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി ഒ ശ്രുതി പുഷ്പാധരന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.160 ഓളം ആളുകളുടെ നേത്രപരിശോധന നടത്തി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!