കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് 2024 ഗോള്‍ഡ് മെഡല്‍ ജേതാവിനെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ് ആദരിച്ചു

HIGHLIGHTS : Parappanad Walkers Club felicitates Kerala School Olympics 2024 gold medalist

പരപ്പനങ്ങാടി : എറണാകുളത്ത് വച്ച് നടന്ന കേരള സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ജൂനിയര്‍ വിഭാഗം (80Kg) പെണ്‍കുട്ടികളുടെ ബോക്‌സിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും കൊല്ലം എസ്. എന്‍ ട്രെസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പവന പവലിനെ ആദരിച്ചു. ചെട്ടിപ്പടി ശ്രീപാദം നിവാസില്‍ പി.ആര്‍ പവലിന്റെയും സന്ധ്യയുടെയും മകളാണ് പവന. വാക്കേഴ്‌സ് ക്ലബ്ബില്‍ പരിശീലനം നടത്തിയിരുന്ന സമയത്ത് കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് സെലക്ഷന്‍ ലഭിക്കുകയായിരുന്നു. പവനയെ കൂടാതെ ക്ലബ്ബിലെ താരങ്ങളായ പ്രിതിക പ്രദീപ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട് പുട്ട്, ബോക്‌സിംങ് എന്നിവയില്‍ സില്‍വര്‍ മെഡലും , ആഗ്‌നേയ് പി U- 14 സംസ്ഥാന സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷനും ലഭിച്ചിരുന്നു.

ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷമേജ് എന്‍. എം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ലബ് ഭാരവാഹികളായ ചന്ദ്രന്‍ മാസ്റ്റര്‍, ഉബൈദ് , അഷ്‌റഫ്, റഹ്‌മത്ത് വി.പി.എന്നിവര്‍ സംസാരിച്ചു. കെ.എം. എ ഹാഷിം നന്ദിയും

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!