HIGHLIGHTS : A young man died after falling from a train in Tirur
തിരൂര്‍:തിരുന്നാവായക്കും തിരൂര്‍ തെക്കന്‍ കുറ്റൂരിനും ഇടയില്‍ വെച്ച് ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ നിന്നും വീണ് യുവാവ് മരണപ്പെട്ടു. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി അരുണ്‍(25) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. നാട്ടുകാരും, തിരൂര്‍ റെയില്‍വേ പോലീസും തിരൂര്‍ പോലീസും ചേര്‍ന്ന് തിരൂര്‍ ജില്ലാ ഹോസ്റ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.