കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് 57,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 7,220 രൂപയായി.
കഴിഞ്ഞ ഒരുമാസമായി തുടര്‍ന്നുവന്ന സ്വര്‍ണവിലയിലുണ്ടായ കുതിപ്പിന് ശേഷമാണ് ഇപ്പോള്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



