വിവാഹമോചനം നടന്നിട്ട് മാസങ്ങളായി;സാനിയ മിര്‍സ

ഹൈദരാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിര്‍സ. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.

വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകന്‍ ഇസാന്‍ സാനിയയ്‌ക്കൊപ്പം ജീവിക്കും.

ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങള്‍ എന്നായിരുന്നു സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ വ്യക്തമാക്കിയത്. ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് പാക് നടി സന ജാവേദിനെ താരത്തിന്റെ വിവാഹ വാര്‍ത്ത പുറംലോകമറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top