നടി ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദനം

ചെന്നൈ: നടി ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദനം. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ വളര്‍ത്തുമകള്‍ ശീതളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്. സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

എന്നാല്‍ ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ച് ഇടവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് മര്‍ദനത്തിലേക്ക് നീങ്ങുകയുമായിരുന്നു. പിന്നീട് ശീതള്‍ വീടുവിട്ട് പോയെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top