മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണിയെന്ന് പരാതി. ഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി വിളിച്ചത് റാഫി പുതിയകടവാണെന്ന് മുഈനലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.
സമസ്ത വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ മുഈന്‍ അലി തങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നല്‍കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




