Section

malabari-logo-mobile

നവോത്ഥാന വനിതാ മതിലിനെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ നീക്കം

HIGHLIGHTS : കൊച്ചി : സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്താനിരിക്കുന്ന വനിത മതില്‍ അടക്കമുള്ള നവോത്ഥാന പരിപാടികളെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ സംഘടനകളൊരുങ്ങ...

കൊച്ചി : സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്താനിരിക്കുന്ന വനിത മതില്‍ അടക്കമുള്ള നവോത്ഥാന പരിപാടികളെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ സംഘടനകളൊരുങ്ങുന്നു. നവോത്ഥാനപരിപാടികളുടെ പിറകില്‍ ശബരിമലയിലെ സത്രീപ്രവേശനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നാണ് ഇവരുടെ വാദം. ആചാരംലംഘനത്തിനുള്ള ഈ നീക്കം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിയടക്കമുള്ള സമുദായ നേതാക്കളെ കാണുമെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു

സര്‍ക്കാര്‍ സംഘടപ്പിക്കുന്ന നവോത്ഥാനയോഗമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഇവര്‍ക്ക് നീക്കമുണ്ട്. ഇതിനായി കൊച്ചിയില്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗം നടക്കും.

sameeksha-malabarinews

പരമാവധി ഹിന്ദുസംഘടനകളുടെ ഐക്യം സാധ്യമാക്കണമെന്നാണ് പരിവാര്‍ സംഘടനകളോട് ആര്‍എസ്എസ് നേതൃത്വം ആവിശ്യപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇത്തരം സംഘടനകളുമായി ഇവര്‍ ചര്‍ച്ച നടത്തും.

നവോത്ഥാനമൂല്യങ്ങളുടെ തകര്‍ച്ചക്ക് എതിരെയാണ് വനിതാമതില്‍ എന്നും അതില്‍ യുവതികളുടെ ക്ഷേത്രപ്രവേശനം ഉള്‍പ്പട്ടിട്ടില്ലെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് ജനുവരി ഒന്നാം തിയ്യതി വൈകീട്ട് കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ നവോത്ഥാനസന്ദേശമുയര്‍ത്തി വനിത മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!