എടരിക്കോട്ട് വന്‍തീപിടുത്തം: ടെക്‌സറ്റൈല്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു

കോട്ടക്കല്‍:മലപ്പുറം എടരിക്കോട്ട് വന്‍തീപിടുത്തം. എടരിക്കോട് തിരൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഹംസാസ് ടെക്‌സറ്റൈല്‍സിനാണ് തീപിടിച്ചത്. ഷോപ്പ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകായാണ്.

അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് ഇപ്പോള്‍ എത്തിക്കഴിഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തു. വൈകീട്ട നാലുമണിയോടെയാണ് തീകണ്ടത്.

തീ കണ്ടതോടെ ഷോപ്പിലെ ആളുകള്‍ പുറത്തിറങ്ങുകയായിരുന്നു. ആളപായമില്ല. മൂന്ന് നിലകളുള്ള കടയുടെ രണ്ട് നിലകളും പൂര്‍ണമായി കത്തിയമര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Related Articles