Section

malabari-logo-mobile

കരിപ്പൂരില്‍ നിന്ന് വലിയ വിമാനം നാളെ മുതല്‍

HIGHLIGHTS : മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നാളെ മുതല്‍ പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്  സര്‍വീസ് ആ...

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നാളെ മുതല്‍ പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്  സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച  പുലര്‍ച്ചെ 3.10 ന് ജിദ്ദയില്‍ നിന്നു പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50 ന് ജിദ്ദയിലേക്ക് പുറപ്പെടും.

സിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാല് സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്. റിയാദിലേക്കുള്ള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്.
ഞായര്‍, ചൊവ്വ, വെളളി ദിവസ ങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വ്വീസുകള്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ യിലേക്കും സര്‍വ്വീസ് നടത്തും. ഡിസം ബര്‍ 5 മുതല്‍ 29 വരെയുള്ള സമയ പട്ടികയാണ് നിലവില്‍ പ്രഖ്യാപിച്ചത്.

sameeksha-malabarinews

ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തും. 298 പേരെ ഉള്‍ക്കൊള്ളുന്ന എ 330- 300 വിഭാഗത്തില്‍ പെട്ട വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിനൊരുക്കുന്നത്.
ഇന്ന് രാവിലെ 11 ന് കരിപ്പൂരില്‍ എത്തുന്ന ആദ്യ വിമാനത്തിന് എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. ജനപ്രതിനിധികള്‍, വിമാനത്താവള ഉപദേശകസമിതി അംഗങ്ങള്‍, വ്യോമയാന മന്ത്രാലയപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!