HIGHLIGHTS : കാസര്‍ഗോഡ്: മലപ്പുറം വള്ളിക്കുന്നില്‍ നിന്ന് വിനോദയാത്ര പോയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റു. വള്ളിക്കുന്ന് സിബിഎച്ച്എസ്എസ് സ്കൂളിലെ ...
കാസര്‍ഗോഡ്: മലപ്പുറം വള്ളിക്കുന്നില്‍ നിന്ന് വിനോദയാത്ര പോയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റു. വള്ളിക്കുന്ന് സിബിഎച്ച്എസ്എസ് സ്കൂളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് മംഗലാപുരത്ത് വെച്ച് ഭക്ഷ്യവിഷബാധയേറ്റത്. 160 വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് മംഗലാപുരത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കാസര്‍ഗോഡ് എത്തിയതോടെ ചര്‍ദ്ദിയും വയറിളക്കവും ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ യാത്രാ സംഘം നാട്ടിലേക്ക് പുറപ്പെട്ടതായാണ് വിവരം.