ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം 25,000 രൂപ പിഴ

കൊച്ചി:കേന്ദ്രമന്ത്രിയേയും ജഡ്ജിയേയും പോലീസ് അപമാനിച്ചുവെന്ന് കാണിച്ച് ബിജെപി കേന്ദ്ര നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളി. ഇത്തരത്തില്‍ അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത് എന്ന് നിര്‍ദേശിച്ച കോടതി 25,000 രൂപ ശോഭാ സുരേന്ദ്രന്‍ നിന്ന് ഈടാക്കാനും വിധിച്ചു.

കോടതിയെ പരീക്ഷണവസ്തുവാക്കരുതെന്നും അന്ധമായ ആരോപണങ്ങളാണ് ശോഭാസുരേന്ദ്രന്‍ ഉന്നയിച്ചതെന്നും വിമര്‍ശിച്ച കോടതി വിലകുറഞ്ഞ പ്രസ്താവനയായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്..

ശോഭ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന ഇരുപത്തിയയ്യായിരം രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ മാപ്പുപറഞ്ഞു,

Related Articles