ഖത്തര്‍ ഒപക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പിന്‍മാറുന്നു

ദോഹ: രാജ്യം ഒപക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ)കൂട്ടായ്മയില്‍ നിന്നും പിന്‍മാറുന്നു. തങ്ങളുടെ പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തരുമാനം. ജനുവരി ഒന്നു മുതല്‍ കൂട്ടായ്മയില്‍ നിന്ന് ഒഴിയുമെന്നാണ് ഉര്‍ജ്ജമന്ത്രി സാദ് ശരിദ അല്‍ കഅബി അറിയിച്ചിരിക്കുന്നത്.

നിലവില്‍ എട്ട് കോടി ടണ്‍ വാതകമാണ് എല്ലാവര്‍ഷവും ഖത്തറില്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പതിനൊന്ന് കോടി ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.

ഒപക് കൂട്ടായിമയില്‍ നിന്ന് പിന്‍മാറുന്നതിന് സൗദി സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇടയാക്കിയെന്ന പ്രചരണം തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി

Share news
error: Content is protected !!
Scroll to Top