Section

malabari-logo-mobile

ബുലന്ദറില്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത് അഖ്‌ലാക്ക് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍; സംഘര്‍ഷത്തില്‍ ദുരൂഹത

HIGHLIGHTS : ലക്ക്‌നൗ: ഗോവധം ആരോപിച്ച് യുപിയിലെ ബുലന്ദറില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല...

ലക്ക്‌നൗ: ഗോവധം ആരോപിച്ച് യുപിയിലെ ബുലന്ദറില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് 2015ലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗ്. സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സാക്ഷിമൊഴികളാണ് സംഭവത്തില്‍ ദുരൂഹത കുടിക്കുന്നത്.

അഖ്‌ലാക്ക് വധക്കേസില്‍ അന്വേഷണം തുടരുന്നതിനിടെ പാതിവഴിയില്‍ വെച്ചാണ് സുബോധ് കുമാറിനെ വാരാണസിലേക്ക് സ്ഥലംമാറ്റിയത്. സുബോധ് കുമാറിന് തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

sameeksha-malabarinews

തിങ്കളാഴ്ച രാവിലെ സയ്‌ന മേഖലയില്‍ മഹാ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടെത്തിയതോടെയാണ് അക്രമത്തിന് തുടക്കമായത്. സ്ഥലത്തെ സ്ഥിതിഗതികള്‍ അറിയുന്ന ആരും തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭവം ആസൂത്രിതമാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!