Section

malabari-logo-mobile

തിരൂരില്‍ ടിക് ടോക് ചലഞ്ചിനെ തുടര്‍ന്ന് സംഘര്‍ഷം;സ്ത്രീയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂര്‍: നടുറോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച് നടത്തിയ ടിക് ടോക്ക് ചലഞ്ച് ഒടുക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്ക...

തിരൂര്‍: നടുറോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച് നടത്തിയ ടിക് ടോക്ക് ചലഞ്ച് ഒടുക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ ‘ നില്ല് നില്ല്’ ചലഞ്ചാണ് തിരൂരില്‍ സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്.

വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റ്, സ്റ്റംമ്പ്, കത്തി, കുറുവടി എന്നിവയുമായി ഏറ്റുമുട്ടുകയായിരുന്നു. വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നര്‍ത്തി നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ അന്ന് പ്രശ്‌നം പരിഹരിച്ച് വിടുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ത്ഥികള്‍ നാട്ടുകാരെ മര്‍ദിക്കുകയായിരുന്നു.

sameeksha-malabarinews

കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഓടുന്ന വാഹനം, തീവണ്ടി എന്നിവയ്ക്ക് മുന്നില്‍ മരച്ചില്ലകളുമായി ചാടി വീണ് ജാസി ഗിഫ്റ്റ് പാടി നില്ല് നില്ല് നീലക്കുയിലേ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് ടിക് ടോക്ക് നില്ല് നില്ല് ചലഞ്ച്. എന്നാല്‍ ഇത് ഏറെ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ തിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!