Section

malabari-logo-mobile

റെക്കോഡിലേക്ക് പറന്ന് സാന്ദ്ര

HIGHLIGHTS : Sandra flew to the record

തേഞ്ഞിപ്പലം: പരിക്കിന്റെ പിടിയിലായിരുന്നിട്ടും, കാര്യമായ പരിശീലനം നടത്താതിരുന്നിട്ടും സാന്ദ്ര ബാബു ജമ്പിങ് പിറ്റിലേക്ക് പറന്നിറങ്ങിയപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ പിറന്നത് ട്രിപ്പിള്‍ ജമ്പില്‍ പുതിയ മീറ്റ് റെക്കോഡ് (12.83 മീറ്റര്‍).

അഞ്ചാമത്തെ ജമ്പിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് താരത്തിന്റെ നേട്ടം. ആദ്യ ജമ്പില്‍ 12.16 മീറ്ററും 12.63 മീറ്ററും കടന്ന സാന്ദ്ര മൂന്നും നാലും അവസരങ്ങള്‍ ഉപയോഗിച്ചില്ല. അഞ്ചാംവട്ടം സ്വര്‍ണവും റെക്കോഡും ഉറപ്പിച്ചു.
അഞ്ജു ബോബി ജോര്‍ജും ബോബി അലോഷ്യസും ലേഖ തോമസും അടക്കമുള്ള താരങ്ങളെ രാജ്യത്തിന് സംഭാവന നല്‍കിയ ടി പി ഔസേപ്പ് ആണ് പരിശീലകന്‍. സാന്ദ്രയ്ക്ക് ട്രിപ്പിള്‍ ജമ്പില്‍ 14 മീറ്റര്‍ കടക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കണ്ണൂര്‍ കേളകം തയ്യുള്ളതില്‍ ബാബുവിന്റെയും മിശ്രയുടെയും മകളായ സാന്ദ്ര കഴിഞ്ഞ സാഫ് ഗെയിംസില്‍ ലോങ്ജമ്പില്‍ വെങ്കലം നേടിയിരുന്നു.
ടി പി ഔസേപ്പിന്റെ ശിഷ്യയും ക്രൈസ്റ്റ് കോളേജിന്റെ താരവുമായ മീരാ ഷിബു (12.68) വെള്ളി നേടി. പാലക്കാട് മേഴ്‌സി കോളേജിലെ ബി എം സന്ധ്യ (9.76) വെങ്കലവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!