സംവൃത സുനില്‍ അമ്മയായി

Samvritha Sunil2288നടി സംവൃത സുനില്‍ അമ്മയായി. ഫെബ്രുവരി 21 നാണ് സംവൃത ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പൊതുവെ നായികമാരുടെ വ്യക്തി ജീവിതത്തിലെ ഇത്തരം വാര്‍ത്തകള്‍ പെട്ടന്ന് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ടെങ്കിലും സംവൃത ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തു വന്നത്.

2012 നവംബര്‍ ഒന്നിനാണ് കോഴിക്കോട് ചേവരമ്പലത്തിലെ ജയരാജ്- പ്രീത ദമ്പതികളുടെ മകന്‍ അഖില്‍ രാജുമായി സംവൃതയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നടി ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ അരങ്ങേറ്റം. പിന്നീട് കുഞ്ഞു കുഞ്ഞു ചിത്രങ്ങളിലൂടെ മുന്‍നിരയിലെത്തിയ സംവൃതയുടെ നീലത്താമര, ഡയമണ്ട് നക്ലൈസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.

Share news
error: Content is protected !!
Scroll to Top