HIGHLIGHTS : Sambhara is good for cooling the body and also for health protection
ശരീരത്തെ കൂളാക്കാനും ഒപ്പം ആരോഗ്യ സംരക്ഷനത്തിനും സംഭാരം ഉത്തമം
ചൂട് വര്‍ധിച്ചതോടെ ശക്തായ ഉഷ്ണത്തെ കുറയ്ക്കാനുള്ള വഴികളന്വേഷിക്കുകയാണ് ആളുകള്‍. പല പാനീയങ്ങളും ചൂടിനെ ശമിപ്പിക്കുന്നവയാണ്. എങ്കിലും ഇതില്‍ ഏറേ ആരോഗ്യകരമായ ഒന്നാണ് സംഭാരം(മോരും വെള്ളം). ശരീരത്തെ പെട്ടന്ന് തണുപ്പിക്കാന്‍ സംഭാരം സഹായിക്കുന്നു.ഇതില്‍ ധാരാളമായി പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും ഇത് സാഹായിക്കുന്നു. കാല്‍സ്യത്തിന്റെ നല്ലൊരും ഉറവിടം കൂടിയാണ് സംഭാരം. അതുകൊണ്ടുതന്നെ പാല്‍ അലര്‍ജിയുള്ളവര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, വൈറ്റമിന്‍ ബി , എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആവശ്യമായ ചേരുവകള്‍
തൈര്- ഒന്നര കപ്പ് (പുളിയുള്ളത്)
ചെറിയ ഉള്ളി- 5 എണ്ണം
ഇഞ്ചി- കുറച്ച് വലുപ്പമുള്ള ഒരു കഷ്ണം
പച്ചമുളക്-2 എണ്ണം(എരുവ് കൂടുതല്‍ വേണെങ്കില്‍ എണ്ണം കൂട്ടാം)
കറിവേപ്പില- 2 അല്ലി
ചെറുനാരങ്ങ ഇല-ഒന്ന്
വെള്ളം- ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
തൈര് മിക്‌സിയില്‍ അടിച്ച് ഒരുപാത്രത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി,പച്ചമുളക്, കറിവേപ്പില, ചെറുനാരങ്ങ ഇല എന്നിവ ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.
MORE IN Latest News
