സമരാഗ്‌നി പ്രചാരണ സദസ്സ് സംഘടിപ്പിച്ചു

വള്ളിക്കുന്ന്: അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നടത്തുന്ന സമരാഗ്‌നി ജാഥയുടെ പ്രചരനാര്‍ത്ഥം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

സംസ്ഥാനത്തും രാജ്യത്തും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രണ്ടു സര്‍ക്കാരുകള്‍ ആണ് ഭരണത്തില്‍ ഉള്ളതെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വള്ളികുന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വീരേന്ദ്ര കുമാര്‍ അഭിപ്രായപെട്ടു..

അരിയല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കോശി. പി. തോമസ് അധ്യക്ഷന്‍ ആയ ചടങ്ങില്‍ മനോഹരന്‍ കാരിയില്‍ സ്വാഗതം ആശംസിച്ചു.. രഘുനാഥ് K മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സുരേഷ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.. വിനോദ് കൂനേരി,നിസാര്‍ ചൊനാരി, രാജന്‍കുഴിക്കാട്ടില്‍,ശോഭന, സുദേവ്,അജിത് മംഗലശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top