സ്വകാര്യ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഉടമ പൊലിസ് കസ്റ്റഡിയില്‍

തിരൂരങ്ങാടി: സ്വകാര്യ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ഉടമ പൊലിസ് കസ്റ്റഡിയില്‍. ബേപ്പൂര്‍ സ്വദേശി വസീമിനെയാണ് തലപ്പാറയില്‍നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അര്‍ധരാത്രി തലപ്പാറയില്‍ അടിപിടികൂടിയതിനെത്തുടര്‍ന്ന് തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസുണ്ടെന്ന് തെളിഞ്ഞതായി പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ തിരൂരങ്ങാടി പൊലിസില്‍ കേസില്ല.

പതിനഞ്ചു ലക്ഷം രൂപ നല്‍കാനുണ്ടെന്നു പറഞ്ഞ് ഒരു നിക്ഷേപക ഇയാള്‍ക്കെതിരെ തിരൂരങ്ങാടി പൊലിസില്‍ പരാതിയുമായി രംഗത്തുവരികയും പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തു.
കോട്ടയ്ക്കല്‍ പൊലിസില്‍ പരാതിയുള്ളതിനാല്‍ ഇയാളെ തിരൂരങ്ങാടി പൊലിസ് കോട്ടയ്ക്കല്‍ പൊലിസിന് കൈമാറും.

ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സിസ് ബാങ്കിന്റെ കോഴിക്കോട് നടക്കാവ്, താമരശ്ശേരി, കോട്ടയ്ക്കല്‍, ചേവായൂര്‍ ഓഫീസുകള്‍ പൂട്ടുകയും ഇവിടെ നിക്ഷേപിച്ച നാലുകോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടത്രെ. ചെമ്മാട്, വി.കെ പടി, പതിനാറുങ്ങല്‍, പന്താരങ്ങാടി പാറപ്പുറം, മൂന്നിയൂര്‍, ചെമ്മാട് കൊടിഞ്ഞി റോഡ്, നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശികളും രൂപ നഷ്ടപ്പെട്ടതായി ഇയാള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top