കരിപ്പൂര്‍: ഹജ്ജിന് കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മന്ത്രി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍ കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് ചുമത്തിയിരിക്കുന്നതെന്ന് ലീഗ് എംപിമാര്‍ ആരോപിച്ചു.
കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന്എയര്‍ ഇന്ത്യ തോന്നിയപോലെ നിശ്ചയിച്ച സംഖ്യയാണ് വസൂലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ കോഴിക്കോട് നിന്നുള്ള ടിക്കറ്റ് ചാര്‍ജ് നിര്‍ണയിക്കണം എന്നതാണ് ആവശ്യം.
മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനായി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




