പരപ്പനങ്ങാടി:ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവെ മരം ദേഹത്ത് വീണ് ചെട്ടിപ്പടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ മമ്മാലിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഹിഷാം(18) ആണ് മരിച്ചത്.
വാക്കാട് വെച്ച് ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ബോഡിബില്‍ഡര്‍കൂടിയായ ഹിഷാം മിസ്റ്റര്‍ മലപ്പുറമായി തിരഞ്ഞെടുത്തിരുന്നു, മിസ്റ്റര്‍ കേരളയ്ക്ക് വേണ്ടി കഠിനപ്രയത്‌നത്തിലായിരുന്നു ഹിഷാമിന്റെ വിയോഗം നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അപകടം സംഭവിച്ച പ്രദേശത്ത് റോഡിരികില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീപിടിച്ച് കത്തിയതിനെ തുടര്‍ന്ന് അപകടാവസ്ഥയില്‍ തുടര്‍ന്ന മരം മുറിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരം മുറിച്ച്മാറ്റുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഈ ദാരുണസംഭവത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




