ദില്ലി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു.
12:13 pm
ടാക്സ് നിരക്കില്‍ മാറ്റമില്ല
ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും: നിര്‍മ്മലാ സീതാരാമന്‍
12:12 pm,
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗന്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തും. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.
12:12 pm
വന്ദേ ഭാരത് നിലവാരത്തിലേക്ക് ബോഗികള്‍
40,000 റെയില്‍ ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ ഇരട്ടിയാക്കും. ഇതോടെ 149 ആകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1,000 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി: നിര്‍മ്മല സീതാരാമന്‍
12:12 pm,
ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍
അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ ഇന്ത്യയെ മാറ്റിമറിക്കും: നിര്‍മ്മല സീതാരാമന്‍
12:12 pm,
പ്രതിരോധ മേഖലയില്‍ ചെലവ് വര്‍ധിപ്പിക്കും
ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍ (വിജ്ഞാനം), ജയ് അനുസന്ധാന്‍ (ഗവേഷണം) എന്നതാണ് മോദി സര്‍ക്കാരിന്റെ മോട്ടോ. പ്രതിരോധ മേഖലയില്‍ ചെലവ് വര്‍ധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വര്‍ധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരും: നിര്‍മ്മല സീതാരാമന്‍
11:56 am
3 കോടി വീടെന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍
കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി മുടങ്ങിയില്ല. 3 കോടി വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുത്തുകഴിഞ്ഞു. കുടുംബങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതിനാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കും: നിര്‍മ്മല സീതാരാമന്‍
11:52 am,
കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും
വിവിധ വകുപ്പുകളുടെ കീഴില്‍ നിലവിലുള്ള മെഡിക്കല്‍ ഇന്‍ഫ്രാ ഉപയോഗപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു: നിര്‍മ്മല സീതാരാമന്‍
11:51 am,
ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി
മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും: നിര്‍മ്മല സീതാരാമന്‍
11:48 am,
സ്ത്രീശാക്തീകരണ പദ്ധതികളുടെ നേട്ടം
മുത്തലാഖ് നിയമവിരുദ്ധമാക്കി ബില്‍ പാസാക്കിയതും തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതികളുടെ നേട്ടം: നിര്‍മ്മലാ സീതാരാമന്‍
11:45 am,
കൊവിഡ് മഹാമാരിക്കിപ്പുറവും ഇന്ത്യ വിജയവഴിയില്‍
കൊവിഡിന് ശേഷം ആഗോള കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് 19 മഹാമാരിക്ക് ശേഷം പുതിയ ലോകക്രമം ഉയര്‍ന്നുവന്നു. മഹാമാരി പ്രതിസന്ധിയിലേക്ക് നയിച്ചു. എന്നാല്‍ ഇന്ത്യ വിജയകരമായി നീങ്ങി. വളരെ ദുഷ്‌കരമായ സമയത്തിന് ശേഷമാണ് ഇന്ത്യ ജി20 ഉച്ചകോടി ഏറ്റെടുത്തത്: നിര്‍മ്മലാ സീതാരാമന്‍
11:38 am,
പ്രധാനമന്ത്രി മുദ്ര യോജന
പ്രധാനമന്ത്രി മുദ്ര യോജന 43 കോടി രൂപ വായ്പ അനുവദിച്ചതില്‍ 22.5 ലക്ഷം കോടി യുവാക്കളുടെ സംരംഭകത്വത്തിനായി നല്‍കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുകള്‍ എന്നിവ യുവാക്കളെ സഹായിക്കുന്നതാണ്: നിര്‍മ്മലാ സീതാരാമന്‍
11:35 am,
ശരാശരി വരുമാനത്തില്‍ 50% വര്‍ധന
നികുതി അടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ജിഎസ്ടി സഹായിച്ചു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ധിച്ചു: നിര്‍മ്മലാ സീതാരാമന്‍
11:32 am,
സ്‌കില്‍ ഇന്ത്യാ മിഷന്‍
സ്‌കില്‍ ഇന്ത്യാ മിഷന്‍ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 54 ലക്ഷം യുവാക്കള്‍ നൈപുണ്യവും പുനര്‍-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും: നിര്‍മ്മലാ സീതാരാമന്‍
11:27 am,
‘വീണ്ടും ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുക്കും’
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നത്:നിര്‍മ്മലാ സീതാരാമന്‍
11:24 am,
25 കോടി ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം
പ്രധാനമന്ത്രി ജന്‍മന്‍ യോജന ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വികസനം എത്തിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദാരിദ്രനിര്‍മാര്‍ജനം നടത്തിയത് 25 കോടി ജനങ്ങള്‍ക്കിടയില്‍: നിര്‍മ്മലാ സീതാരാമന്‍
11:16 am,
വികസിത് ഭാരത് 2047
പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. 2047 ഓടെ വികസിത ഭാരതമാണ് മുന്നില്‍: നിര്‍മ്മലാ സീതാരാമന്‍
11:09 am
2014 ല്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കുമ്പോള്‍ രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയായിരുന്നു.സബ്കാ സത് സബ്കാ വികാസ് എന്നതിലൂടെ സര്‍ക്കാര്‍ ആ വെല്ലുവിളികളെ അതിജീവിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




