പരപ്പനങ്ങാടി:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33)ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒരുലക്ഷം രൂപയോളം വില വരുന്ന 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡി എം എ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിത്.
ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളില്‍ പിടികൂടാന്‍ ആകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
തിരുരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്ത് കെ എസ്,പ്രഗേഷ് പി, പ്രിവെന്റിവ് ഓഫീസര്‍ കെ.പ്രദീപ് കുമാര്‍, വനിതാ ഓഫീസറായ സിന്ധു പട്ടേരി വീട്ടില്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍,യൂസഫ് ,എക്‌സൈസ് ഷാഡോ അംഗങ്ങളായ അഖില്‍ ദാസ്, സച്ചിന്‍,ഡ്രൈവര്‍ അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




