ഇന്ത്യന്‍ ഓണ്‍ലൈനിലെ താരം സല്‍മാന്‍ഖാന്‍

images (1)ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ഇന്ത്യന്‍ താരം എന്ന ബഹുമതി ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ഖാന്. ഇതോടെ നിറം മങ്ങിയ സല്‍മാന്റെ സ്റ്റാര്‍ഡം ഒന്നുകൂടി പുതുക്കാന്‍ അദേഹത്തിനു കഴിഞ്ഞു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതെടെ ആരാധകരുടെ എണ്ണത്തില്‍ സല്‍മാന് യാതൊരു ഇടിവും വന്നിട്ടില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സല്‍മാന് താഴെയായി കത്രീനയും, കരീനയും, ഐശ്യര്യയുമാണ് ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് താരങ്ങള്‍. നായികമാരുടെ വിവാഹമൊന്നും അവരുടെ സ്റ്റാര്‍ പദവിക്ക് യാതൊരു കോട്ടവും വരുത്തിയിട്ടില്ലെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.

ഇവര്‍ക്ക് താഴെയായി ഇടം പിടിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അമീര്‍ഖാന്‍,ഋത്വിക് റോഷന്‍, രണ്‍ബീര്‍ കബീര്‍ എന്നിവരാണ്.

 

Share news
error: Content is protected !!
Scroll to Top