ഫേസ്ബുക്ക് കാമുകിയെ കണ്ട് പതിനാലുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി

ഫേസ് ബുക്കിലെ പ്രണയം അതിരു കടന്നപ്പോള്‍ 50 കാരി തന്റെ വീടും കുടുംബവും ഉപേക്ഷിച്ച് കാമുകനെ തേടി എത്തിയത് 14 കാരന്റെ വീട്ടില്‍. കാസര്‍കോട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഫേസ് ബുക്ക് വഴി മദ്ധ്യവയസ്‌കയെ പരിചയപ്പെട്ടതും പ്രണയത്തിലാകുകയും ചെയ്തത്. താന്‍ മംഗലാപുരത്തെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിക്കാരനാണ് താനെന്നാണ് വിദ്യാര്‍ത്ഥി മദ്ധ്യവയസ്‌കയെ പരിചയപ്പെടുത്തിയത്. അതേ സമയം മദ്ധ്യവയസ്‌ക താന്‍ കാഞ്ഞങ്ങാടുള്ള ഒരു ഹോമിയോ ഡോക്ടറാണെന്ന് പറഞ്ഞാണ് കുട്ടിയുമായി പരിചയപ്പെട്ടത്.

പരിചയപ്പെട്ടതുമുതല്‍ യുവതി താന്‍ അവിവാഹിതയാണെും നമുക്ക് ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കാമന്നുമാണ് വിദ്യാര്‍ത്ഥിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനിടയില്‍ 14 കാരന്‍ മെല്ലെ തടിയൂരുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വീടും സ്ഥലവുമെല്ലാം മദ്ധ്യവയസ്‌ക ചോദിച്ച് മനസ്സിലാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച കാമുകി തന്റെ കാമുകനെ തേടിയെത്തിയത്. കാമുകിയെത്തിയതറിഞ്ഞ് കാമുകന്‍ അടുക്കള വഴ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കാര്യമനേ്വഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് 14 വയസ്സ് മാത്രമാണ് കാമുകനെന്ന് നാട്ടുകാര്‍ യുവതിയോട് പറഞ്ഞതിനെ തുടര്‍ന്ന് മദ്ധ്യവയസ്‌ക സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങി പോകുയായിരുന്നുവത്രെ.

 

Share news
error: Content is protected !!
Scroll to Top