Section

malabari-logo-mobile

ചൊവ്വയില്‍ സ്ഥിരതാമസക്കാരാകാന്‍ 62 ഇന്ത്യക്കാരും

HIGHLIGHTS : ലണ്ടന്‍: ചൊവ്വയില്‍ സ്ഥിരതാമസക്കാരാകാന്‍ മാര്‍സ് വണ്‍ പ്രൊജക്ടിലേക്ക് തിരഞ്ഞെടുത്ത ആയിരം പേരില്‍ 62 ഇന്ത്യക്കാരും. ഈ പദ്ധതി 2024 ലായിരിക്കും യാഥാര...

download (1)ലണ്ടന്‍: ചൊവ്വയില്‍ സ്ഥിരതാമസക്കാരാകാന്‍ മാര്‍സ് വണ്‍ പ്രൊജക്ടിലേക്ക് തിരഞ്ഞെടുത്ത ആയിരം പേരില്‍ 62 ഇന്ത്യക്കാരും. ഈ പദ്ധതി 2024 ലായിരിക്കും യാഥാര്‍ത്ഥ്യമാകുക.

ചൊവ്വയില്‍ ഒരു കോളനിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിലേക്ക് 140 രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് അപേക്ഷിച്ചിരിക്കുന്നത്.

sameeksha-malabarinews

യുഎസില്‍ നിന്ന് 297 പേരെയും കാനഡയില്‍ നിന്ന് 75 പേരെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 62 പേരെയും റഷ്യയില്‍ നിന്ന് 52 പേരെയുമാണ് തെരഞ്ഞെടുത്തത്.

ഈ പ്രൊജക്ടിന്റെ മൊത്തം ചെലവ് വരുന്നത് 6 ബില്യണ്‍ യുഎസ് ഡോളറാണ്. രണ്ടു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടതാണ് ആദ്യ ബാച്ച്. 2022 ലായിരിക്കും ആദ്യബാച്ച് പുറപ്പെടുക. ഇതിനു ശേഷം നാലുപേരടങ്ങിയ മറ്റൊരു സംഘവും പുറപ്പെടും. പദ്ധതി പ്രകാരം പോയവരാരും ഒരിക്കലും പിന്നീട് മടങ്ങിവരില്ല. ചൊവ്വയിലേക്ക് താമസം മാറുന്നവര്‍ക്കായി 8 വര്‍ഷം നീളുന്ന പരിശീലന പരിപാടിയും ല്‍കുന്നുണ്ട്. ചൊവ്വയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരുക്കങ്ങളെ കുറിച്ചായിരിക്കും പരിശീലനം നടത്തുക.

ചൊവ്വയിലേക്ക് താമസത്തിനായി പോകുന്ന ഓരോ യാത്രികനും 5,511 പൗണ്ട് വസ്തുക്കളുമായാണ് ചൊവ്വയിലിറങ്ങുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!