സല്‍മാന്‍ഖാന് 10 നായികമാര്‍

salman khanബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന് 10 നായികമാര്‍. സല്‍മാന്റെ ഹിറ്റ് ചിത്രമായ നോ എന്‍ട്രിയുടെ രണ്ടാം ഭാഗത്തിനാണ് 10 നായികമാരെ നിശ്ചയിച്ചിരിക്കുന്നത്. അനീസ് ബിസ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആരൊക്കെയൊണ് സല്‍മാന്‍ഖാന്റെ നായികയായി എത്തുകയെന്നത് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതേ സമയം നോ എന്‍ട്രി മെയിന്‍ എന്‍ട്രി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പ്രേം എന്ന കാസനോവയുടെ വേഷത്തിലെത്തുന്ന സല്‍മാന്‍ഖാന്റെ ഈ വേഷത്തെ കുറിച്ച് ബോളിവുഡില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രചാരമാണ് കിട്ടികൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റ സല്‍മാന്‍ഖാന് പുറമെ അനില്‍ കപൂര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top