Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കന്യകത്വം ലേലത്തിന്

HIGHLIGHTS : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കന്യകത്വം ലേലം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കും മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്കും വേണ്ടിയാണ് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കന്യകത്വം ലേലം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കും മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഇപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കന്യകത്വം വില്‍പ്പന നടത്തുന്നത്. കൊളംബിയയിലാണ് സംഭവം.

ദാരിദ്ര്യമായി പിന്നോക്കം നില്‍ക്കുന്നവരും തെരുവില്‍ ജീവിക്കുന്ന പെണ്‍കുട്ടികളെയുമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി ഇത്തരക്കാരെ കണ്ടെത്തി മോഹനവാഗ്ദാനങ്ങള്‍ നല്‍കി ബിസിനസുകാര്‍ തങ്ങളുടെ വലയിലാക്കുകയാണ്. ഈ പെണ്‍കുട്ടികളുടെ കുടുംബബത്തെ മുഴുവനായി ഏറ്റെടുക്കുകയും ഇവര്‍ക്ക് ആര്‍ഭാടപൂര്‍വ്വമായ ജീവിതം നല്‍കുകയും ചെയ്യുന്നു. പിന്നീടാണ് പെണ്‍കുട്ടികളെ വില്‍പ്പന നടത്തുന്നത്.

sameeksha-malabarinews

ഒരു തവണ ചതിയില്‍ പെടുന്നതോടെ വീണ്ടും ഇതാവര്‍ത്തിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ ഇത് എതിര്‍ക്കുന്നവര്‍ക്ക് വധ ഭീഷണിയും ക്രൂരമായ പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 10 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ കന്യകത്വമാണ് ഇത്തരത്തില്‍ ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇതില്‍ തന്നെ 10 നും 15 നും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

കൊളംബിയയിലെ കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇവിടെ വര്‍ദ്ധിക്കാന്‍ കാരണം. അതേ സമയം ഇതിനെതിരെ അധികൃതരുടെ തണുപ്പന്‍ നിലപാട് കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!