സാക്ഷി മോഹന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍

പെരിന്തല്‍മണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹന്‍ ചുമതലയേറ്റു. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയാണ്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന അപൂര്‍വ ത്രിപാഠി എല്‍ എസ് ജി ഡി – ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം.

അമൃത് മിഷന്‍ ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂര്‍വ ത്രിപാഠിക്ക് ജില്ലാ കളക്ടര്‍ മെമന്റോയും നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top