യുവാവ് കുത്തേറ്റ് മരിച്ചു; സംഭവം വാക്ക് തർക്കത്തിനിടെ പുറത്തൂർ വാടിക്കലിൽ 

തിരൂർ : വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു.പണ്ടാഴി കാട്ടിലെപള്ളി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ (25) ആണ് കുത്തേറ്റ് മരിച്ചത്. പുറത്തൂർ വാടിക്കലിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.

വാഹനത്തിൻ്റെ ചാവിയുമായി വാക്ക് തർക്കം നടക്കുകയും തുടർന്ന് സംഘത്തിലെ ഒരാൾ തുഫൈലിൻ്റെ വയറിന് കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റു വീണ തുഫൈലിനെ തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: സഫൂറ. സഹോദരങ്ങൾ:
നൗഫൽ, അഫ്സൽ, ഫാസിൽ, സഫീന. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച കാട്ടിലെ പള്ളി ഖബർസ്ഥാനിൽ മൃതദ്ദേഹം ഖബറടക്കും.
സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top