പൈലറ്റിനെ വധിച്ചതിന്‌ പ്രതികാരം ; ജോര്‍ദ്ദാന്‍ ഐഎസ്‌ വനിതയെ തൂക്കിക്കൊന്നു.

woman-350x184അമ്മാന്‍: ഐഎസ്‌ ജോര്‍ദ്ദാന്‍ പൈലറ്റ്‌ മോവാസ്‌ അല്‍ കസാസ്‌ബേയെ ചുട്ടുകൊന്നതില്‍ പ്രതികാരമായി ജോര്‍ദ്ദാന്‍ തടവിലുള്ള ഐഎസ്‌ വനിത സാജിദ അല്‍ റഷ്‌വിയെ ജോര്‍ദ്ദാന്‍ തൂക്കിക്കൊന്നു.

സാജിദയുള്‍പ്പെടെ രണ്ട്‌ ഐഎസ്‌ തടവുകാരെയാണ്‌ ജോര്‍ദ്ദാന്‍ തൂക്കിക്കൊന്നത്‌. ജോര്‍ദ്ദാന്റെ തടവിലുള്ള മറ്റ്‌ ഐഎസ്‌ ഭീകരരെ കൂടി തൂക്കിക്കൊല്ലുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്നലെ രാത്രിയാണ്‌ പൈലറ്റിനെ ജീവനോടെ ചുട്ടുകൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐഎസ്‌ പുറത്തുവിട്ടത്‌. ഇതിന്‌ പ്രതികാരമായാണ്‌ ജോര്‍ദ്ദാന്റെ നടപടി.

സാജിദ അല്‍ റഷായെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ കസാസ്‌ബേയെ ഐഎസ്‌ തടവിലാക്കിയത്‌.

Share news
error: Content is protected !!
Scroll to Top