ഐഎസ്‌ തീവ്രവാദികള്‍ ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ജീവനോടെ കത്തിച്ചു.

muadh-al-kasasibah-jordanian-pilotഐഎസ്‌ തീവ്രവാദികള്‍ ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ജീവനോടെ കത്തിച്ചു. മോവാസ്‌ അല്‍ കസ്സാസ്‌ബേയെ ചുട്ടു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ്‌ പുറത്തുവിട്ടു.

കഴിഞ്ഞ ഡിസംബര്‍ 24 ന്‌ എഫ്‌ 16 വിമാനം തകര്‍ന്നപ്പോഴാണ്‌ പൈലറ്റിനെ ഐഎസ്‌ തീവ്രവാദികള്‍ പിടികൂടിയത്‌. ജോര്‍ദ്ദാന്‍ ജയിലില്‍ കഴിയുന്ന അല്‍ ഖ്വയ്‌ദ അംഗം സാജിദ അല്‍ റിഷാവിയുടെ മോചനത്തിനായി കസ്സാസ്‌ബേയെ വിലപേശലിനായി ഐഎസ്‌ ഉപയോഗിച്ചിരുന്നു. സാജിദ അല്‍റിഷാവിയെ വിട്ടയച്ചില്ലെങ്കില്‍ കസ്സാസബേയെ വധിക്കുമെന്ന്‌ ഐഎസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

കസ്സാസ്‌ബേയെ ഇരുമ്പ്‌ കൂട്ടിനുള്ളില്‍ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടത്‌. 22 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡോയോയില്‍ കസ്സാസ്‌ബേയെ ഒരു മേശയ്‌ക്ക്‌ മുന്നിലിരിക്കുന്നതും പീന്നീട്‌ ഓറഞ്ച്‌ വസ്‌്‌ത്രം ധരിച്ച്‌ മൂഖം മൂടിയ ഐഎസുകാര്‍ക്കിടയില്‍ നില്‍ക്കുന്നതും വീഡിയോയിലുണ്ട്‌. ഇതിനടുത്ത ദൃശ്യങ്ങളില്‍ കസ്സാസ്‌ബേയെ ജീവനോടെ കത്തിക്കുന്ന താണുള്ളത്‌. കസ്സാസ്‌ബേയെ രക്ഷിക്കാനായി ജോര്‍ദ്ദാന്‍ പല ശ്രമങ്ങളും നടത്തിയരുന്നു.

Share news
error: Content is protected !!
Scroll to Top