Section

malabari-logo-mobile

തെലങ്കാന സര്‍ക്കാരുമായി 1000 കോടിയുടെ കരാര്‍ ഉറപ്പിച്ച് സാബു ജേക്കബ്

HIGHLIGHTS : Sabu Jacob signs Rs 1,000 crore deal with Telangana government

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരുമായി ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയുടെ ഡീല്‍ ഉറപ്പിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. സാബു എം ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ട്വീറ്റുചെയ്തു. പ്രാരംഭ നിക്ഷേപമെന്ന നിലയിലാണ് ആയിരം കോടിയുടെ കരാര്‍ സ്ഥിരീകരിക്കുന്നതെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാറാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

sameeksha-malabarinews

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച ഹൈദരാബാദിലെത്തിയ സാബു ജേക്കബും സംഘവും മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പിന്നീട് ഉച്ചയ്ക്കുശേഷം നടന്ന ചര്‍ച്ചകളിലാണ് കരാറുറപ്പിച്ചത്.

തെലങ്കാനയില്‍ വ്യവസായം ആരംഭിക്കുന്നതിനായി തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവുവിന്റെ ക്ഷണ പ്രകാരമാണ് കിറ്റെക്സ് സംഘം തെലങ്കാനയിലേക്ക് തിരിച്ചത്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിരൂപയുടെ പദ്ധതി ചര്‍ച്ചചെയ്യുന്നതിനാണ് തെലങ്കാനയിലേക്ക് പുറപ്പെടുന്നതെന്നായിരുന്നു സാബു എം ജേക്കബ് യാത്രയ്ക്കുമുന്‍പ് അറിയിച്ചിരുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക ജെറ്റ് വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര. സാബു ജേക്കബ് ഉള്‍പ്പെടെ ആറ് പേരാണ് തെലങ്കാനയിലേക്ക് പോയിരിക്കുന്നത്. സംഘം ഇന്ന് കേരളത്തില്‍ തിരിച്ചെത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!