തടി കുറയാന്‍ സബ്ജ സീഡ് സഹായിക്കും

പലതരത്തിലുള്ള സീഡുകളും തടികുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇതില്‍ മുന്‍പന്തിയില്‍ നില്‍കുന്നതാണ് സബ്ജ വിത്തുകള്‍.കസ്‌കസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്

കറുത്ത ഈ വിത്തുകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് വഴുവഴുപ്പുള്ള രീതിയിലേക്ക് മാറിയ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഇതില്‍ കുറവ് കൊളസ്‌ട്രോളും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ നല്ല കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. സിങ്ക്, മഗ്നീഷ്യം, അണ്‍സാച്വറേറ്റ് ഫാറ്റി ആസിഡുകള്‍, കാല്‍സ്യം എന്നിവയാണ് ഇതില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത്.

സബ്ജ സീഡ് കുതിര്‍ത്ത ശേഷം നാരങ്ങ നീരും കുറച്ച് തേനും ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ തയ്യാറാക്കി ഉപയോഗിക്കുന്നത് തടി കുറയാന്‍ സഹായിക്കും.

ആന്റി ബാക്ടീരിയല്‍, വൈറല്‍ ഗുണങ്ങളും സബ്ജ സീഡിനുണ്ട്.

രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ സംരക്ഷിക്കാനും ഈ വിത്തുകള്‍ക്ക് കഴിയും.

Share news
error: Content is protected !!
Scroll to Top