
പരപ്പനങ്ങാടി :കുഴല്‍പ്പണവുമായി വന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി ഓമശ്ശേരി സ്വദേശികളായ ഉരുളന്‍ കുന്നുമ്മല്‍ വീട്ടില്‍ ഹസന്‍ (25), നെല്ലിയുള്ള പൊയില്‍ ഉനൈസ് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ന്നും മുപ്പത്തൊന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി അഞ്ഞൂറ് രൂപയാണ് പിടികൂടിയത്. കൊടുവള്ളിയില്‍ നിന്നും ചെമ്മാട് ഭാഗത്തേക്കാണ് ഇവര്‍ കുഴല്‍പ്പണവുമായി എത്തിയതെന്നാണ് വിവരം.
ഇവര്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ മോട്ടോര്‍സൈക്കിളിന്റെ പെട്രോള്‍ ടാങ്ക് കട്ട് ചെയ്തു പ്രത്യേകമായ അറയുണ്ടാക്കി അതിലാണ് ഈ പണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.malabarinews
പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ അനീഷ് പീറ്റര്‍, സ്മിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ, തേഞ്ഞിപ്പാലം, വളാഞ്ചേരി, മേലാറ്റൂര്‍, കല്‍പകഞ്ചേരി, മങ്കട,പരപ്പനങ്ങാടി, മലപ്പുറം എന്നീ സ്റ്റേഷനുകളില്‍ സമീപ സമയങ്ങളിലായി കോടി കണക്കിന് രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.പിടികൂടിയ പണം പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. (malabarinews)ഇക്കാര്യത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനും തുടര്‍നടപടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



