ശബരിമല വിധി സ്‌റ്റേയില്ല;പുനഃപരിശോധിക്കാം

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിയിലെ റിവ്യൂഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. എന്നാല്‍ സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിക്ക് സ്റ്റേ ഇല്ല>  ഇതു പറഞ്ഞുകൊണ്ടുതന്നെ കോടതി ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട് .
അന്നുതന്നെ റിട്ട് ഹര്‍ജികളും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എഎം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് റിവ്യു ഹര്‍ജി പരിഗണിച്ചത്

സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയക്കും. 49 പുനഃപരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top