സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; കൊല്ലം തുളസിക്കെതിരെ കേസ്

തിരുവന്തപുരം: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശനം നടത്തിയ നടനും ബിജെപി പ്രവര്‍ത്തകനുമായ കൊല്ലം തുളസിക്കെതിരെ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തില്‍ സംസാരിക്കവെയാണ് ശബരിമയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി കീറണമെന്ന വിവാദ പ്രസംഗം നടത്തിയത്. യുവതികളെ രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ മുറിയിലേക്കും ഒരു ഭാഗം ദില്ലിയിലേക്കും ഇട്ടുകൊടുക്കണമെന്നും പറഞ്ഞത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മരാണെന്നും കൊല്ലം തുളസി ആരോപിച്ചു.

അതെസമയം കൊല്ലം തുളസിക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചവറ പോലീസിന് പരാതി നല്‍കി. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Related Articles