തിരൂരങ്ങാടിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. ഒഡീഷ കോട്പട് കോരപൂട് സുനാര്‍ബേലി ഗൗരങ് പട്‌നായിക്കിന്റെ മകന്‍ ഗജേന്ദ്ര പട്‌നായക് (23)ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സംഭവം നടന്നത്. തുണി അലക്കാനായി ഇരുമ്പ് കമ്പിയില്‍ ഇട്ടപ്പോള്‍ അതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വയര്‍ അറ്റുതൂങ്ങി കമ്പിയില്‍ തട്ടി വൈദ്യുതി പ്രവഹിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു മാസം മുമ്പാണ് ഇയാള്‍ ജോലിക്കായി ഇവിടെ എത്തിയത്.

Related Articles