ശബരിമല ഹര്‍ത്താല്‍;താനൂരില്‍ നാലു പേര്‍ അറസ്റ്റില്‍

താനൂര്‍:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെ താനൂരില്‍ ഉണ്ടായ അക്രമത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ
കെ പുരം സ്വദേശി മേനോത്തിയിൽ സനീഷ് (39), താനൂർ സ്വദേശികളായ തോണ്ടാടാലിൽ രോഹിത് (27), വിണ്ണം ചാത്തേരി ഷിജു (31) മേലെ കളത്തിൽ സുധീഷ് (29) എന്നിവരാണ് താനൂർ പൊലീസ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേരളത്തിലുടനീളം ഹർത്താൽ ആചരിച്ചത്. അന്നേദിവസം താനൂർ ശോഭപ്പറമ്പ് ക്ഷേത്രത്തിനു സമീപം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു എസ്ഡിപിഐ പ്രവർത്തകനെ ഹർത്താൽ അനുകൂലികളായ ആർഎസ്എസ് പ്രവർത്തകർ തടയുകയുണ്ടായി. തുടർന്നുണ്ടായ സംഘര്‍ഷം തടയാനെത്തിയ പോലീസുകാര്‍ക്കെതിരെ ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ കല്ലെറിയുകയും രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ പോലിസ് ഓഫീസര്‍മാരായ ഷൈജു, ഇബ്രാറിം റാഷിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷൈജുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. റാഷിദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.
സിഐ എം ഐ ഷാജി, എസ്ഐ നവീൻ ഷാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles