Section

malabari-logo-mobile

മണ്ഡലമഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

HIGHLIGHTS : തിരുവനന്തപുരം: മണ്ഡലമഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില...

sabarimala-ayyappa-temple-daily-pooja-timingsതിരുവനന്തപുരം: മണ്ഡലമഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്ക് തെളിയിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിതെളിക്കും.

വൈകീട്ട് ആറുമണിയോടെ പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങുകള്‍ ആരംഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലാണ് അവരോധനചടങ്ങുകള്‍ നടക്കുക. ആദ്യം സന്നിധാനം മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ചടങ്ങുകള്‍ക്ക് ശേഷം തന്ത്രി പുതിയ മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി എം ഇ മനുനമ്പൂതിരിയുടെ സ്ഥാനാരോഹണം നടക്കും. മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിച്ച് നാളെ പുലര്‍ച്ചെ നട തുറക്കുന്നതും പുതിയ മേല്‍ശാന്തിമാരാണ്. ഡിസംബര്‍ 26 നാണ് മണ്ഡലപൂജ. ജനുവരി 20 വരെ നീളുന്നതാണ് തീര്‍ത്ഥാടനകാലം. ഇത്തവണ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!