ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റി; ഇനി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉത്തരവിറക്കി. ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും ഇനി ശബരിമല ക്ഷേത്രം അറിയപ്പെടുക.

അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത്. ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ വെബ്‌‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഹെതിഹ്യത്തെ കൂട്ടുപിടിച്ചാണ് ദേവസ്വംബോര്‍ഡ് പേരില്‍ മാറ്റം വരുത്തിയത്.

Share news
error: Content is protected !!
Scroll to Top