ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ജനുവരി 22 ന് വാദം നടന്നേക്കില്ല. കേസ് കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് മാറ്റം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപിരശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍.
അതെസമയം ഹര്‍ജി പരിഗണിക്കുന്ന പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



