HIGHLIGHTS : Sabarimala pilgrims' bus and car collide in Pathanamthitta: Newlyweds among the dead
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം മാത്രം. മലേഷ്യയിലെ ഹണിമൂണ്‍ യാത്രയ്ക്ക് ശേഷം
മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇരുവരുടേയും രക്ഷിതാക്കള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.അപകടത്തില്‍ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
നവംമ്പര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിംഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. ബിജു പി ജോര്‍ജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പന്‍ (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ഇവര്‍ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം സംഭവിച്ചത്.
മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ എതിര്‍ ദിശയിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു