Section

malabari-logo-mobile

ശബരിമല നട ഇന്ന് തുറക്കും; മകരവിളക്ക് ജനുവരി 14 ന്

HIGHLIGHTS : Sabarimala Nada will open today and Makaravilakku on January 14

ശബരിമല : ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് നാളെ തുടക്കമാകും. മകരവിളക്ക് ജനുവരി 14 ന്. ഇന്ന് വൈകുന്നേരം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് മേൽശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങൾ തെളിയിക്കും. പിന്നീട് പതിനെട്ടാംപടിയുടെ മുന്നിൽ ആയുള്ള ആഴിയിൽ അഗ്നി പകരും. ശബരിമല മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കാൻ ചടങ്ങും വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാംപടി കയറി വരുന്ന ശബരിമല മാളികപ്പുറം മേൽശാന്തി മാരായ എൻ. പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും നിലവിലെ മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച ശബരീസന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമികത്വത്തിലാണ് മേൽശാന്തിമാരുടെ അവരോധിക്കുക ചടങ്ങുകൾ നടക്കുക

സോപാനത്തിന് മുന്നിലായി നടക്കുന്ന ചടങ്ങിൽ വെച്ച് ക്ഷേത്രതന്ത്രി പുതിയ മേൽശാന്തിയെ കലാഭിഷേകം ചെയ്യും ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി അയ്യപ്പൻറെ മൂലമന്ത്രം മേൽശാന്തിയുടെ കാതുകളിൽ ഓതിക്കൊടുക്കും. ക്ഷേത്രത്തിൽ വച്ച് മാളികപ്പുറം മേൽശാന്തിമാരെ അവരോധിക്കും.

sameeksha-malabarinews

വൃശ്ചികം1 നാളെ, രാവിലെ മുതലാണ് ഭക്തർക്ക് ദർശനം. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. പ്രതിദിനം 30,000 പേർക്കാണ് അനുമതി. കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്നു ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മലകയറ്റം. കാനനപാത അനുവദിക്കില്ല. ദർശനത്തിനെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ ടി പി സി ആർ പരിശോധന നെഗറ്റീവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കരുതണം.

നാളെ പുലർച്ചെ ഇരുക്ഷേത്രനടകളും തുറക്കുന്നത് പുറപ്പെടാ ശാന്തി മാരായ എൻ. പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും. ഒരുവർഷത്തെ ശാന്തി വൃത്തി പൂർത്തിയാക്കിയ ശബരിമല മേൽശാന്തി വി കെ ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി റെജികുമാർ നമ്പൂതിരിയും ഇന്ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി കലിയുഗവരദന് യാത്ര വന്ദനം നടത്തി വീടുകളിലേക്ക് മടങ്ങും.
നാളെ മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്കുത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30 ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ ജനുവരി 20 വരെയാണ്. തങ്കഅങ്കി ചാർത്തി മണ്ഡലപൂജ ഡിസംബർ 26 നാണ്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന ജനുവരി 14 വൈകുന്നേരം 6.30 ന് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!